സിസ്റ്റർ അഭയ കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടരും

Jaihind News Bureau
Tuesday, October 15, 2019

സിസ്റ്റർ അഭയ കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്നും തുടരും. രാജു നമ്പുതിരി, ക്രൈംബ്രാഞ്ച് മുൻ ഹെഡ് കോൺസ്റ്റബിൾ ശങ്കരൻ എന്നീ സാക്ഷികളെയാണ് സിബിഐ കോടതി ഇന്ന് വിസ്തരിക്കുക. വിസ്താരം 26 ആം തീയതി വരെ തുടരും.

ആദ്യഘട്ട വിസ്താരത്തിൽ ആറുപേർ കൂറുമാറിയിരുന്നു. എട്ടു പേരാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകിയത്.

അതേസമയം സിസ്റ്റർ അഭയ കേസിൽ തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്ന് മുൻ ജീവനക്കാരന്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കി. കോട്ടയം ആർഡിഒ കോടതിയിലെ യുഡി ക്ലാർക്കായിരുന്ന ദിവാകരൻ നായരാണ് മൊഴി നല്‍കിയത്.