കോവിഡിൽ രാജ്യത്ത് രണ്ടാമത്തെ മരണം; ഡൽഹിയിൽ 69കാരി മരിച്ചു

Jaihind News Bureau
Friday, March 13, 2020

ന്യൂഡൽഹി: കോവിഡിൽ രാജ്യത്ത് രണ്ടാമത്തെ മരണം. ഡൽഹി ജനക്പുരിയിൽ 69 വയസുകാരിയാണ് മരിച്ചത്. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞദിവസമാണ് രാജ്യത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി (76) യായിരുന്നു മരിച്ചത്.