ബിഹാറിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇന്നും നാളെയുമായി ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കും. ബിഹാറിലെ എസ്‌ഐആറിലടക്കം കോണ്‍ഗ്രസിന് കൃത്യമായ പരാതികള്‍ ഉണ്ടെന്നും കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആര്‍. ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ഒന്നാം ഘട്ടം നവംബര്‍ ആറിനും രണ്ടാം ഘട്ടം നവംബര്‍ 11 നും നടക്കും. തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തണമെന്നത് പ്രതിപക്ഷ ആവശ്യമായിരുന്നു. നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കും.