തിരച്ചിൽ അതീവ ദുഷ്കരം: ഇന്നത്തെ ഡൈവിംഗ് അവസാനിപ്പിച്ച് മാൽപെ; ‘സംഘത്തിന് ഒന്നും കണ്ടെത്താനായില്ല, ഒഴുക്ക് വലിയ പ്രശ്നം’; കാർവാർ എംഎൽഎ

Jaihind Webdesk
Sunday, July 28, 2024

 

ബംഗളുരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുന്നതായി സൂചന. ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. പരമാവധി ശ്രമം ഈശ്വർ മാൽപെ നടത്തിയെന്നും സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നും കാർവാർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

പുഴ ശാന്തമായാൽ വീണ്ടും ദൗത്യം ആരംഭിക്കും. വൈകിട്ട് കാർവാറിൽ ഉന്നതതല യോഗം ചേർന്ന ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങള്‍ എടുക്കുക. ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കേണ്ടത് തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗമാണ്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും. വരുന്ന നാല് ദിവസത്തേക്ക് തിരച്ചിൽ നിർത്തിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാൽപെ സംഘം ഷിരൂരിൽ നിന്ന് ഇന്ന് മടങ്ങും.