ഇന്ത്യയില്‍ വികസിപ്പിച്ച കൊവാക്സിന്‍റെ ആദ്യ ഡോസ് പരീക്ഷിച്ചു

Jaihind News Bureau
Friday, July 24, 2020

ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്സിന്‍റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസില്‍ കൊവാക്സിന്‍റെ ആദ്യഡോസ് പരീക്ഷിച്ചു.
മുപ്പതുകാരനിലാണ് ആദ്യ ഡോസ് പരീക്ഷത്. രണ്ടാഴ്ച ഇയാളെ നിരീക്ഷിച്ചതിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായി സഹകരിച്ച് കൊവാക്സിന്‍ വികസിപ്പിച്ചത്. 20 വർഷത്തോളമായി ഗവേഷണ മേഖലയിൽ സജീവമാണ് ഡോ. കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിലുള്ള ഭാരത് ബയോടെക്‌.