പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

Jaihind Webdesk
Friday, April 15, 2022

പാലക്കാട് : പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. 43 വയസായിരുന്നു. രണ്ടു കാറുകളിലായി എത്തിയ സംഘം സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇതിൽ ഒരു കാർ കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളി നമസ്ക്കാരം കഴിഞ്ഞ് പിതാവുമായി ബൈക്കിൽ വീട്ടിലേയ്ക്ക് പോകവെ രണ്ട് കാറിലായി വന്ന ആൾക്കാർ ബൈക്ക് ഇടിച്ച് വീഴ്ത്തി സുബൈറിനെ വെട്ടുകയായിരുന്നു.കൂടെ ബൈക്കിൽ യാത്രചെയ്തിരുന്ന പിതാവിന് ബൈക്കിൽ നിന്നും വീണു നിസ്സാര പരിക്കു പറ്റി .