പത്തനംതിട്ട : എസ്.ഡി.പി.ഐ പിന്തുണയില്‍ പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്. കോട്ടാങ്ങൽ പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗം സി.പി.എമ്മിന് അനുകൂലമായി വോട്ട് ചെയ്തു. കഴിഞ്ഞ രണ്ട് തവണ എസ്.ഡി.പി.ഐ പിന്തുണച്ചതിനെ തുടർന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു. സി.പി.എം ലോക്കൽ കമ്മറ്റി അംഗം ബിനു ജോസഫിനെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.