കണ്ണൂരില്‍ എസ്ഡിപിഐ-സിപിഎം ധാരണ ; സിപിഎം കേന്ദ്രങ്ങളിൽ വ്യാപക കള്ളവോട്ട് : കെ സുധാകരൻ എം പി

Jaihind News Bureau
Monday, December 14, 2020

 

കണ്ണൂർ : കണ്ണൂർ ജില്ലയിലെ 16 തദ്ദേശസ്ഥാപനങ്ങളിൽ എസ്ഡിപിഐ-സിപിഎം ധാരണയെന്ന് കെ. സുധാകരൻ എംപി. എം.വി ജയരാജനടക്കമുള്ള നേതാക്കളാണ് എസ്ഡിപിഐയുമായി ചർച്ചകൾക്ക് മുൻകൈയ്യെടുത്തത്.  സിപിഎം കേന്ദ്രങ്ങളിൽ വ്യാപകമായി കളളവോട്ട് നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. ആന്തൂരിലെ കനത്ത പോളിങ് കളളവോട്ട് നടന്നതിന് ഉദാഹരണമാണ്. യുഡിഎഫ് മികച്ച വിജയം നേടുമെന്നും വോട്ട് രേഖപ്പെടുത്തിയശേഷം  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.