ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന കോടതിയിലേക്ക്

Tuesday, December 26, 2023

 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ പോലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്നാണ് പരാതിക്കാരിയായ ഹർഷിനയുടെ ആവശ്യം. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.

കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിനയും സമരസമിതിയും കോടതിയെ സമീപിക്കുന്നത്. നേരത്തെ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനഹായം അനുവദിച്ചിരുന്നെങ്കിലും അത് നിരാകരിച്ചു. നീതി കിട്ടുംവരെ നിയമപോരാട്ടം നടത്താനാണ് സമരസമിതിയുടെ നിലവിലെ തീരുമാനം. കോടതി നടപടികള്‍ക്കുള്ള പണം പിരിച്ചെടുക്കാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.