വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് നഷ്ട പരിഹാരം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

Jaihind Webdesk
Wednesday, August 16, 2023

തിരുവനന്തപുരം: പ്രസവ ശസ്ത്ര ക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയ്ക്ക് നഷ്ട പരിഹാരം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്‌ മതിയായ നഷ്‌ട പരിഹാരം എത്രയും പെട്ടെന്ന് നൽകണം എന്നാവശ്യപെട്ടാണ് കത്ത് അയച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയെ ഹര്‍ഷിന നേരില്‍ കണ്ടിരുന്നു.

“മെഡിക്കൽ അനാസ്ഥ കാരണം കഴിഞ്ഞ അഞ്ച് വർഷമായി ദുരിത ജീവിതം നയിക്കുന്ന ഹർഷിന കെ. കെയെ വയനാട്ടിൽ വെച്ച് നേരിൽ കണ്ടിരുന്നു. ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്‌ മതിയായ നഷ്‌ട പരിഹാരം എത്രയും പെട്ടെന്ന് നൽകണം എന്നാവശ്യപെട്ട്‌ കേരള മുഖ്യമന്ത്രിക്ക്‌ കത്തയച്ചു.

ഇത്തരം ഗുരുതരമായ അവഗണനകൾക്കെതിരെ മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, ഇരകൾ നീതിക്കുവേണ്ടി തെരുവിലിറങ്ങാൻ നിർബന്ധിതരാകാതിരിക്കാൻ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു.