യുഎഇയില്‍ രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു; പത്തു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തി

JAIHIND TV DUBAI BUREAU
Monday, August 29, 2022

 

ദുബായ് : യുഎഇയില്‍ രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു. മലയാളികള്‍ ഉള്‍പ്പടെ പത്തു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തിയത്. ഇതോടൊപ്പം 65,000 അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും സ്‌കൂളുകളിലെത്തി.

കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളില്‍ ചില സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കി. എന്നാല്‍ ചില സ്‌കൂളുകളില്‍ ആദ്യദിന പ്രവേശനത്തിന് കൊവിഡ് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമായിരുന്നു. അതേസമയം ചില ഇന്ത്യന്‍ സ്‌കൂളുകളില്‍ മലയാളികളടക്കം ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ എണ്ണത്തില്‍ കുറവായിരുന്നു. നാട്ടില്‍ വേനല്‍ അവധിക്ക് പോയതിനാലും  വിമാന ടിക്കറ്റ് കൂടി നില്‍ക്കുന്നതും ഹാജര്‍ നില കുറയാന്‍ കാരണമായി.

ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകള്‍ക്ക്  അധ്യയന വര്‍ഷത്തിന്‍റെ തുടര്‍ച്ചയാണിത്. എന്നാല്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തി‍ന്റെ പാഠ്യപദ്ധതി പിന്തുടരുന്ന മറ്റു സ്‌കൂളുകള്‍ക്ക് ഇത് പുതിയ അധ്യയന വര്‍ഷം ആയിരുന്നു.