ഷാര്‍ജയില്‍ ഇനി സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി


ഷാര്‍ജ : യുഎഇയിലെ ഷാര്‍ജയില്‍ ഇനി സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം അവധി ലഭിക്കും. ജനുവരി ഒന്ന് മുതല്‍ പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ രാജ്യത്ത് പ്രഖ്യാപിച്ചതോടെയാണിത്. ഇതോടെ സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസവും ഇനി അവധിയായിരിക്കും.

ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മൂന്ന് ദിവസത്തെ വാരാന്ത്യം നടപ്പിലാക്കുന്ന ആദ്യത്തെ അറബ് നഗരമായി ഷാര്‍ജ മാറി. ഷാര്‍ജ എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 2022 ജനുവരി 1 മുതല്‍ വെള്ളി, ശനി, ഞായര്‍ എന്നിവ പുതിയ വാരാന്ത്യ അവധിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Comments (0)
Add Comment