അമ്മയ്ക്കൊപ്പം ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാർത്ഥിയെ പേപ്പട്ടി കടിച്ചു; കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

Jaihind Webdesk
Friday, November 18, 2022

 

പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിയെ പേപ്പട്ടി കടിച്ചു. വടശേരിക്കര അരീക്ക കാവിലാണ് സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ പേപ്പട്ടി കടിച്ചത്. അമ്മയോടൊപ്പം നിന്ന കുട്ടിക്കാണ് കടിയേറ്റത്. വടശേരിക്കര സ്വദേശി ഇഷാനെ കോട്ടയം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.