സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും കെ.എം ഷാജി എം.എല്‍.എ പണം കൈപ്പറ്റിയിട്ടില്ലെന്ന് മുന്‍ മാനേജറായിരുന്ന പി.വി പത്മനാഭൻ. തങ്ങൾ ആർക്കും പണം കൊടുത്തിട്ടില്ല. പണം കൊടുക്കുമെന്ന് ആർക്കും വാക്കും കൊടുത്തിട്ടില്ല. ഇപ്പോൾ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാകാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെ കേസെടുത്ത സംഭവം പ്രതികാര നടപടിയെന്ന് കെഎം ഷാജി എംഎൽഎ. സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി തന്നെ വേട്ടയാടുകയാണ്. കേസിന് പിന്നിലുള്ള ഏക വ്യക്തിയും മുഖ്യമന്ത്രിയാണ്. കോടികള്‍ മുടക്കി നേടിയ അദ്ദേഹത്തിന്റെ ഇമേജാണ് ഇന്നലെ തകര്‍ന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്ത് വ്യത്യാസമാണ് കേരളത്തിലെ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം ചോദിച്ചു. എതിരാളികളെ വേട്ടയാടുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. ഒരു കേസല്ല നൂറു കേസ് വന്നാലും വീട്ടിലിരിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.