സംസ്ഥാന സകൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക്; കോഴിക്കോട് മുന്നില്‍, തൊട്ടുപിന്നില്‍ തൃശൂരും കണ്ണൂരും

Jaihind Webdesk
Friday, January 5, 2024

കൊല്ലം: സംസ്ഥാന സകൂള്‍ കലോത്സവം ഇന്ന് രണ്ടാം ദിനത്തിലേക്ക്.  ആദ്യ ദിനത്തില്‍ കോഴിക്കോടാണ് കൂടുതല്‍ പോയിന്‍റുമായി മുന്നില്‍. 212 പോയിന്റുമായാണ് കോഴിക്കോട് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞവർഷത്തെ ജേതാക്കള്‍  കൂടിയാണ് കോഴിക്കോട്.  210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്.

ഇന്നലെ ഏറെ വൈകിയാണ് മത്സരങ്ങൾ അവസാനിച്ചത്.  നിരവധി പേരാണ് മത്സരങ്ങള്‍ കാണാനായി എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി കൊല്ലത്ത് മഴ പെയ്തിരുന്നു. അവഗണിച്ച് ഇന്നലെ രാത്രി വൈകിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വേദികളിൽ അരങ്ങേറും.