സർക്കാർ സ്കൂളിന്‍റെ മേല്‍കൂര തകർന്നു വീണു : വന്‍ ദുരന്തം ഒഴിവായി

Jaihind Webdesk
Wednesday, April 13, 2022

കോഴിക്കോട് :  തോട്ടുമുക്കത്ത് സർക്കാർ സ്കൂളിന്‍റെ മേൽകൂര തകർന്നു വീണു.ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും ആണ് തോട്ടുമുക്കം ഗവണ്മെന്‍റ്  യുപി സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണത്. സ്കൂൾ അടച്ചിട്ടാതിനാൽ വൻ ദുരന്തം ഒഴിവായി.

കെജി ക്ളാസുകളാണ്  തകർന്നു വീണ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.കെട്ടിടത്തിന്‍റെ  ബലക്ഷയം സംബന്ധിച്ചു സ്കൂൾ അധികൃതർ നേരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു എന്ന് പ്രാധാനധ്യാപകൻ വ്യക്തമാക്കി.