എൻസിസി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്സിസിന്‍റെ ക്രൂര മർദ്ദനം

Jaihind News Bureau
Friday, November 29, 2019

പാലക്കാട് ആലത്തൂർ എസ് എൻ കോളേജിൽ എൻസിസി കേഡറ്റുകൾക്ക് അണ്ടർ ഓഫീസേഴ്സിസിന്‍റെ ക്രൂര മർദ്ദനം. വൈകി വന്ന വിദ്യാർത്ഥികളെ എൻസിസി കെയിൻ ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ജയ്‌ഹിന്ദ്‌ ന്യൂസ്‌ പുറത്തുവിട്ടു. എൻ സി സി  ഓഫീസറായ അധ്യാപകന്‍റെ നിർദ്ദേശ പ്രകാരമാണ് മർദ്ദനമെന്ന് വിദ്യാർത്ഥികൾ. സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ആലത്തൂർ എസ് എൻ കോളേജിൽ ഇത് പതിവാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഒരു നിമിഷം വൈകിയെത്തിയാൽ പോലും കേഡറ്റുകൾക്ക് ക്രൂര മർദ്ദനമാണ്. എൻസിസി ഓഫീസറായ അധ്യാപകന്‍റെ നിർദ്ദേശ പ്രകാരം സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിക്കുക. സി സി ടി വി ഇല്ലാത്ത പ്രദേശത്ത് തലകീഴായി ചുവരിനോട് ചേർത്ത് നിർത്തിയും മർദ്ദിക്കും. പരാതിപ്പെട്ടാൽ എൻസിസിയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാർത്ഥികൾ പറയുന്നു.

സംഭവത്തിൽ തനിക്കൊന്നുമറിയില്ലെന്ന നിലപാടിലാണ് എൻസിസിയുടെ ചുമതലയുള്ള അധ്യാപകൻ. എന്നാൽ അധ്യാപകന്‍റെ നിർദ്ദേശ പ്രകാരമാണ് മർദ്ദിച്ചതെന്നാണ് സീനിയർ വിദ്യാർത്ഥിയായ അണ്ടർ ഓഫീസർ കോളേജിന് നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

teevandi enkile ennodu para