കേരളാ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലി (സിഎജി) ന്റെ ഓഫീസ്. വെടിക്കോപ്പുകളിൽ വൻ കുറവ് കണ്ടെത്തിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഗുരുതരമായ കണ്ടെത്തൽ ഇതാണ്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചു. സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. പോലീസിനെതിരെ സിഎജി. തിരുവനന്തപുരം എസ്എപി ബറ്റാലിയനിൽ വാഹനങ്ങൾ വാങ്ങിയതിൽ ക്രമക്കേട്. മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നും ക്വാർട്ടേഴ്സ് നിർമ്മാണത്തിനുള്ള തുക വകമാറ്റിയെന്നും ആക്ഷേപം. ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടി ആഢംബര വാഹനങ്ങൾ വാങ്ങിയെന്നും പരാതി. വിഐപികൾക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ഗുരുതര വീഴ്ച സംഭവിച്ചതായും സിഎജി റിപ്പോർട്ട്. വാഹനങ്ങൾ വാങ്ങിയത് നിയമവിരുദ്ധവും സ്റ്റോഴ്സ് പർച്ചേസ് മാനുവലിന്റെ ലംഘനവുമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂർ പൊലീസ് അക്കാദമിയിലെയും തിരുവനന്തപുരം എസ്എപി ക്യാമ്പിലെയും ആയുധങ്ങളിലും വെടിക്കോപ്പുകളിലുമാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.
സിഎജി റിപ്പോർട്ടിലെ ജനറൽ സോഷ്യൽ സെക്ടറിനെക്കുറിച്ചുള്ള ഭാഗത്തിൽ 23 മുതൽ 27 വരെയുള്ള പേജുകളിലാണ് ഈ കണ്ടെത്തലുള്ളത്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ.
എന്നാല്‍ പോലീസിനെതിരേ പിടി തോമസ് ഉന്നയിച്ച ആരോപണങ്ങൾ തളളി ബെഹ്റയെ ന്യായീകരിച്ച് മുഖ്യമന്ത്രി. ചട്ടപ്രകാരമാണ് നടപടികൾ എന്ന് മുഖ്യമന്ത്രി. സി എ ജി റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് പിടി തോമസ് ആരോപണങ്ങള്‍ ഉന്നയിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട് എന്നും പി ടി തോമസ് പറഞ്ഞു. സി എ ജി റിപ്പോർട്ട് ഏത് രീതിയിൽ കൈകാര്യം ചെയ്യണമോ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി. സി എ ജി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന പി ടി തോമസിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ മുഖ്യൻ