നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

Jaihind Webdesk
Thursday, May 2, 2019

Dileep-Actor

നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡ് രേഖയാണെന്നും പ്രതിയെന്ന നിലയിൽ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.

ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജിത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ദിലീപിന്‍റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ചാണ് ഹർജി തള്ളിയത്.