പെരുമാറ്റചട്ടലംഘനത്തിൽ നടപടിയെടുത്തില്ല; മോദിക്കും അമിത് ഷായ്ക്കുമെതിരായ കോൺഗ്രസിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

webdesk
Thursday, May 2, 2019

പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. ഇക്കാര്യം ഇന്ന് കമ്മീഷൻ കോടതിയെ അറിയിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. കോൺഗ്രസ് എംപി സുസ്മിതാ ദേവാണ് ഹർജി നൽകിയത്.[yop_poll id=2]