മലങ്കരസഭ തർക്കക്കേസ് ഇന്ന് സുപ്രീംകോടതിയില്‍

മലങ്കരസഭ തർക്കക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ആരാധന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നാരോപിച്ച് യാക്കോബായ സഭാംഗങ്ങൾ നൽകിയ റിട്ട് ഹർജിയാണ് പരിഗണനക്ക് വരുന്നത്. മലങ്കരസഭയുടെ 1934ലെ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം നൽകിയ ഹര്‍ജിയാണിത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ്‌ കേസ് പരിഗണിക്കുക. തർക്കത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്ന് ഹർജി നേരത്തെ മാറ്റിയിരുന്നു.

അന്തിമ വിധി പുറപ്പെടുവിച്ച കേസിൽ വീണ്ടും ഹർജികൾ നൽകുന്നതിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിമർശനങ്ങൾ ഉന്നയിക്കവെയും സർക്കാരിൻറെ ഒത്തുതീർപ്പ് ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലുമാണ് ഹർജി വീണ്ടും പരിഗണനക്ക് വരുന്നത്.

Malankara Sabha
Comments (0)
Add Comment