ലാവലിൻ ഇന്ന് സുപ്രീംകോടതിയില്‍

ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയും, ലാവലിന്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നൽകിയ ഹർജിയും സുപ്രീം കോടതി ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് എൻ.വി.രമണ കശ്മീർ ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെട്ടതിനാൽ കേസ് ഇന്ന് പരിഗണിക്കുമോയെന്നതിൽ സംശയമുണ്ട്.

ലാവലിൻ കേസിൽ 2017 ഒക്ടോബർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സിബിഐയുടെ ഹർജിയും, ലാവലിന്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആയ ആർ.ശിവദാസ്, കസ്തൂരിരംഗ അയ്യർ, കെ.ജി. രാജശേഖരൻ എന്നിവർ നൽകിയ ഹർജിയും ആണ് സുപ്രീംകോടതി ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലാവ്‌ലിൻ ഇടപാടിന്‍റെ പല ഘട്ടങ്ങളിലും, ഗൂഢാലോചന നടന്നതിനു തെളിവുണ്ടെന്നും പ്രതികളിൽ ആരൊക്കെ, എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്ന് സിബിഐ വാദം. അതിനാൽ ഹൈക്കോടതി വിധി റദ്ദാക്കണം എന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടും. എന്നാൽ, കേസ് പരിഗണിക്കുന്ന ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് എൻ.വി.രമണ, കശ്മീർ ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെട്ടതിനാൽ കേസ് ഇന്ന് പരിഗണിക്കുമോയെന്നതിൽ സംശയമുണ്ട്.

https://youtu.be/RmIydLmlMYU

pinarayi vijayanSnc lavalin
Comments (0)
Add Comment