തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടർ പട്ടിക : ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Jaihind News Bureau
Friday, March 6, 2020

Supreme-Court-of-India

ന്യൂഡല്‍ഹി : തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായത്.

കേസിലെ കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും കോടതി നോട്ടീസ് അയച്ചു. മറ്റ് കക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.