മുംബൈ ഡാന്‍സ് ബാറുകളുടെ നിയന്ത്രണത്തില്‍ ഇളവ് വരുത്തി സുപ്രീം കോടതി

Jaihind Webdesk
Thursday, January 17, 2019

മുംബൈയിലെ ഡാൻസ് ബാറുകളിൽ മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന പ്രവർത്തന നിയന്ത്രണങ്ങളിൽ സുപ്രീം കോടതി ഇളവ് വരുത്തി. ഡാൻസ് ബാറിൽ മദ്യം നൽകാമെന്നും സി.സി ടി.വികളുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ആരാധനലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിൽ മാത്രമേ ഡാൻസ് ബാറുകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കി. ദൂരപരിധി മുംബൈ നഗരത്തിൽ പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. 6.30 മുതൽ 11.30 വരെ മാത്രമേ ഡാൻസ് ബാറുകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന മഹാരാഷ്ട്ര സർക്കാർ നിയമത്തിലെ വ്യവസ്ഥ കോടതി ശരിവെച്ചു.

2016ലെ വിധിയിൽ കോടതി ഭേദഗതി വരുത്തി. നർത്തകിമാരുടെ നേരെ നാണയങ്ങളും നോട്ടുകളും എറിയാൻ പാടില്ല. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണം.
ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് ഉത്തരവ്.