സംവരണം 50 ശതമാനം കടക്കരുത് ; ഇന്ദിര സാഹ്നി കേസ് പുനഃപരിശോധിക്കേണ്ടതില്ലെന്നും സുപ്രീംകോടതി

Jaihind Webdesk
Wednesday, May 5, 2021

 

ന്യൂഡല്‍ഹി : സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീംകോടതി. മറാത്ത സംവരണ കേസിലാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും കോടതി.  സംവരണം 50ശതമാനം കടക്കരുത് എന്ന 1992-ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.