2020 മാർച്ച് 31ന് ശേഷം ബിഎസ് 4 വാഹനങ്ങളുടെ വില്‍പനയ്ക്ക് നിരോധനം

ബിഎസ് 4 വാഹനങ്ങൾ 2020 മാർച്ച് 31ന് ശേഷം വിൽക്കുന്നത് സുപ്രീംകോടതി നിരോധിച്ചു.  2020 ഏപ്രിൽ ഒന്നു മുതൽ ബിഎസ് 6 വാഹനങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് പറഞ്ഞ കോടതി സമയം നീട്ടി നൽകണമെന്ന വാഹന നിർമ്മാതാക്കളുടെ ആവശ്യം തള്ളി. മലിനീകരണം കുറഞ്ഞ നിലവാരത്തിലേക്ക് വാഹനങ്ങൾ മാറാൻ സമയമായെന്ന് കോടതി പറഞ്ഞു. വായു മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് വിധി.

Supreme Court of IndiaBS-IV vehicles
Comments (0)
Add Comment