വിവാദത്തിലായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റര്‍. മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍ എന്ന രീതിയിലാണ് പെട്രോളിയം മന്ത്രാലയം പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് ഇറക്കിയിരിക്കുന്നത്. വിഷയത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്.
പെട്രോളിയം മന്ത്രാലയത്തിന്റെ എക്‌സ് പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവര്‍ മാത്രമാണ്് പോസ്റ്ററിലുള്ളത്. ഗാന്ധിജിക്കും മുകളില്‍ ഏറ്റവും മുകളിലായിട്ടാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. നെഹ്‌റുവിനെ തഴഞ്ഞ സവര്‍ക്കറെ ഉയര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തി ഇതാദ്യമായല്ല ബിജെപി നടത്തുന്നത്. ആയതിനാല്‍, കോണ്‍ഗ്രസ് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്്. മുഴുവന്‍ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന് നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റര്‍. വകുപ്പ് കൈകാര്യ ചെയ്യുന്നത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ്.