കൊവിഡ്-19 : സൗദിയില്‍ 5,488 പേര്‍ കൂടി രോഗമുക്തരായി; 42 മരണം

Jaihind News Bureau
Wednesday, July 15, 2020

റിയാദ് : സൗദി അറേബ്യയില്‍ 5,488 പേര്‍ കൂടി കൊവിഡ് മുക്തരായി. 2,671 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 42 പേര്‍ മരിക്കുകയും ചെയ്തു.  പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്നും കുറവു രേഖപ്പെടുത്തി.

മൊത്തം മരിച്ചവരുടെ എണ്ണം 2325 ആയും രോഗബാധിതരുടെ എണ്ണം 240474 ആയും ഉയര്‍ന്നു. 183048 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 55101 പേരില്‍ 2221 പേരുടെ നില ഗുരുതരമാണ്.