സൗദിയില്‍ 30 കൊവിഡ് മരണം; 1,968 പുതിയ രോഗബാധിതർ; 2,541 പേര്‍ക്ക് രോഗമുക്തി

Jaihind News Bureau
Sunday, July 26, 2020

റിയാദ്- സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 30 പേര്‍ കൂടി മരിച്ചു.  2,541 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1,968 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. ഹുഫൂഫില്‍ 208 പേര്‍ക്കും തായിഫില്‍ 195 പേര്‍ക്കും റിയാദില്‍ 126 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 43,885 പേര്‍ ചികിത്സയിലാണെന്നും ഇവരില്‍ 2120 പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹുഫൂഫില്‍ 208 പേര്‍ക്കും തായിഫില്‍ 195 പേര്‍ക്കും റിയാദില്‍ 126 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മരിച്ചവരുടെ എണ്ണം 2,733 ഉം രോഗബാധിതരുടെ എണ്ണം266941 ഉം ആണ്. 2,20,323 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.