സൗദിയിലെ പള്ളികളില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കി ; വെള്ളിയാഴ്ച പ്രത്യേക ഖുത്വബാ വായിക്കും ; പള്ളി ഇമാമുമാര്‍ക്ക് സര്‍ക്കുലര്‍

Jaihind News Bureau
Wednesday, February 3, 2021

റിയാദ് : സൗദി അറേബ്യയിലെ പള്ളികളില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കി. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഈ നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് സൗദി പളളികളില്‍ വെള്ളിയാഴ്ച ഖുത്വബാ പ്രഭാഷണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, മറ്റുള്ളവരെ അപകടത്തിലേക്ക് നയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. കൊറോണക്കെതിരെ ആരോഗ്യ മന്ത്രാലയവും വിവിധ വകുപ്പുകളും നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കാനും സൗദി ഇസ്ലാമിക വകുപ്പ് മുന്നറിയിപ്പ് നല്‍കി. പള്ളികളിലെ ഇമാമുമാര്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കി.