സൗദി കിരീടാവകാശി ബഹറിന്‍ സന്ദർശിച്ചു

Jaihind Webdesk
Tuesday, November 27, 2018

 

ബഹറിന്‍: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ബഹറിൻ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താന്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബഹറിന്‍ ഭരണാധികാരി ഹമ്മദ് ബിൻ ഈസ അൽ ഖലീഫ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമ്മദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സന്ദർശനം ഉപകരിക്കുമെന്ന് അധികൃതർ വിലയിരുത്തി.

സൗദി കിരീടാവകാശിയോടൊപ്പം എത്തിയ വിദേശ കാര്യ മന്ത്രി ആദിൽ ബിൻ അഹമ്മദ് അൽ ജുബൈറുമായി ബഹറിന്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ കൂടികാഴ്ച നടത്തിയിരുന്നു. സൗദി-ബഹറിന്‍ സഹകരണത്തിന് പുറമെ മറ്റ് പൊതുവിഷയങ്ങളും  കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.