സൗദി അറേബ്യയിൽ 3927 പേർക്ക് കൂടി കൊവിഡ്; 1657 പേർക്ക് രോഗമുക്തി

Jaihind News Bureau
Saturday, June 27, 2020

 

റിയാദ് -സൗദി അറേബ്യയിൽ 3927 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1657 പേർക്കാണ് രോഗമുക്തിയുണ്ടായത്. 37 പേർ മരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 1511 ഉം രോഗബാധിതരുടെ എണ്ണം 178504 ഉം ആയി ഉയർന്നു. 122128 ആണ് മൊത്തം രോഗമുക്തർ. ആശുപത്രികളിൽ ചികിത്സയിലുള്ള 54865 പേരിൽ 2283 പേർ ഗുരുതരാവസ്ഥയിലാണ്