റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് വിദേശികള്‍ മരിക്കുകയും 1362 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിച്ചവര്‍ മക്കയിലും ജിദ്ദയിലുമാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 176 ആയും രോഗം ബാധിച്ചവരുടെ എണ്ണം 25459 ഉം ആയി ഉയര്‍ന്നു.മൊത്തം 3765 പേര് രോഗമുക്തരായി.
വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സയിലുള്ള 21518 പേരില്‍ 139 പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ സുഖം പ്രാപിച്ചുവരുന്നു. ഇന്ന് പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, വൃക്കരോഗം, 55 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണം. ആള്കൂട്ടങ്ങളില് പോകരുത്. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്കും കയ്യുറയും ധരിക്കണം. എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യമന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.