അര്‍ജന്‍റീനക്കെതിരെ സൗദിയുടെ അട്ടിമറി വിജയം ; ബുധനാഴ്ച സൗദിയില്‍ പൊതുഅവധി

JAIHIND TV DUBAI BUREAU
Tuesday, November 22, 2022

ദമ്മാം : ഖത്തര്‍ ലോകകപ്പ് ഫുട്ബാളില്‍ അര്‍ജന്‍റീനക്കെതിരെ സൗദി അറേബ്യ നേടിയ അട്ടിമറി വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് , സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 23 ന് അവധിയായിരിക്കും.