ശനിയാഴ്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Friday, October 25, 2024

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.റ്റി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ നാളെ (ഒക്ടോബർ 26, ശനി) കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 28 നും ഒക്ടോബർ 5 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നു.വിദ്യാർത്ഥി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്നും, അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.