ശനിയാഴ്ച്ച പ്രവർത്തി ദിവസം; പ്രതിഷേധം ശക്തമാക്കി കെഎസ്‌യു, സംസ്ഥാന വ്യാപകമായി ഐടിഐകളിൽ ഇന്ന് പഠിപ്പുമുടക്ക്

Jaihind Webdesk
Saturday, October 5, 2024

 

തിരുവനന്തപുരം: കേരളത്തിലെ ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐടിഐകളിൽ ഇന്ന് കെഎസ്‌യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെഎസ്‌യു പഠിപ്പ് മുടക്കിയിരുന്നു

ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐടിഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.