ഹനുമാന് വേണ്ടി റിസർവ് ചെയ്ത സീറ്റിലിരുന്നു; യുവാവിന് പ്രഭാസ് ആരാധകരുടെ മർദ്ദനം: ട്രോളില്‍ നിറഞ്ഞ് ആദിപുരുഷ്

Jaihind Webdesk
Friday, June 16, 2023

 

റിലീസിന് പിന്നാലെ ട്രോളില്‍ നിറഞ്ഞ് പ്രഭാസ് ചിത്രം ആദിപുരുഷ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ആദ്യദിനം ലഭിക്കുന്നതെങ്കിലും  ചില സംഭവങ്ങള്‍ കാരണം സമൂഹമാധ്യമങ്ങളില്‍ ചിത്രം സംസാരവിഷയമായി. ഹനുമാനായി റിസർവ് ചെയ്ത സീറ്റിലിരുന്നതിന് യുവാവിന് മർദ്ദനമേറ്റതും പ്രദർശനം വൈകിയതിന് തിയേറ്റർ തല്ലിത്തകർത്തതുമെല്ലാം വാർത്തയായി.

ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാനായി മാറ്റിവെക്കുമെന്ന് സംവിധായകൻ ഓം റാവത്ത് അറിയിച്ചിരുന്നു. എന്നാല്‍ ഹനുമാനായി മാറ്റിവെച്ച സീറ്റിൽ ഇരിക്കാൻ ശ്രമിച്ച യുവാവിന് പ്രഭാസ് ആരാധകരുടെ  മർദ്ദനമേറ്റതായുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹൈദരാബാദിലെ ബ്രഹ്മാരംഭ തിയേറ്ററിൽ പുലർച്ചെ നാലിന് നടന്ന പ്രദർശനത്തിലാണ് യുവാവിന് മർദ്ദനമേറ്റതെന്നാണ് റിപ്പോർട്ടുകള്‍. ആദിപുരുഷിന്‍റെ പ്രദർശനം വൈകിയതിന്‍റെ പേരിൽ തിയേറ്റർ തല്ലിത്തകർത്ത വാർത്തയും പുറത്തുവരുന്നുണ്ട്.

നേരത്തെ ചിത്രത്തിന്‍റെ  ട്രെയ്‌ലർ ഇറങ്ങിയപ്പോള്‍ തന്നെ ദയനീയമായ വിഎഫ്എക്സ് ട്രോളുകളില്‍ നിറഞ്ഞിരുന്നു. മോശം  വിഎഫ്എക്സ് ചൂണ്ടിക്കാട്ടി ട്രോളുകളും പ്രചരിച്ചു.  എന്നാല്‍ റിലീസിന് ശേഷം ട്രോളുകള്‍ കൂടുതല്‍ ശക്തമാവുകയാണ്. രാവണന്‍റെ കഥാപാത്രവും ഹനുമാന്‍റെ കഥാപാത്രവുമെല്ലാം ട്രോളുകളില്‍ നിറയുന്നുണ്ട്. സാങ്കേതിക തകരാര്‍ കാരണം പ്രദർശനം വൈകിയതോടെയാണ് ഹൈദരാബാദിലെ തിയേറ്റർ ആരാധകർ തല്ലിത്തകർത്തത്. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

 

 

 

https://twitter.com/Chandan_radoo/status/1669616657055236101?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1669616657055236101%7Ctwgr%5E35f9067bf98ac0ef294d552c5b64252458dca2b4%7Ctwcon%5Es1_&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1088869u%3Dadipurush-release-day-is-eventful-as-prabhas-fans-atrocities-goes-viral