ശശികല ജയില്‍മോചിതയായി ; ചെന്നൈയിലേക്ക് മടങ്ങുന്നതില്‍ അനിശ്ചിതത്വം

Jaihind News Bureau
Wednesday, January 27, 2021

ചെന്നൈ : അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ബെംഗളൂരുവില്‍ ജയില്‍മോചിതയായി. കൊവിഡ് ബാധിച്ച് ബെംഗളൂരിവിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെയും കൂട്ടുപ്രതികളായ ഇളവരസി, സുധാകര്‍ എന്നിവരെയും ജയിലിലടച്ചത്.