ശശി തരൂരിന്‍റെ അസംബ്ലി മണ്ഡലതല കൺവൻഷനുകൾ പൂർത്തിയായി

Jaihind Webdesk
Sunday, March 24, 2019

SasiTharoor

തിരുവനന്തപുരം പാർലമെന്‍റ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്‍റെ അസംബ്ലി മണ്ഡലതലത്തിലെ കൺവൻഷനുകൾ പൂർത്തിയായി. അതേസമയം തരൂരിന്‍റെ മണ്ഡല പര്യടനം ഏപ്രിൽ ഒന്നിന് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്നും തുടക്കം കുറിക്കും. കനത്ത ചൂട് പരിഗണിച്ച് പര്യടന സമയം ക്രമീകരിച്ചിട്ടുണ്ടെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അറിയിച്ചു.

ഈ മാസം 19നാണ് കൺവൻഷനുകൾക്ക് തുടക്കം കുറിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷന് ഉദ്ഘാടനം ചെയ്തു.  20ന് തിരുവനന്തപുരം, 21ന് നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലേയും 22ന് നേമം, കോവളം മണ്ഡലങ്ങളിലേയും 23ന് കഴക്കൂട്ടം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലേയും കൺവൻഷനുകൾ പൂർത്തിയാക്കി. കൺവൻഷനുകളിൽ സ്ത്രീകളുടെയും യുവാക്കാളുടെയും വലിയ പങ്കാളിത്തം പ്രകടമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റ് ചെയർമാൻ തമ്പാനൂർ രവി പറഞ്ഞു.  28ന് മുമ്പായി മണ്ഡലം ബൂത്ത് കൺവൻഷനുകൾ പൂത്തിയാക്കും. ഗൃഹസന്ദർശനത്തിനുള്ള സ്‌ക്വാഡ് വർക്കുകൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശാസ്തമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. ശശി തരൂരിന്‍റെ മണ്ഡല പര്യടനം ഏപ്രിൽ ഒന്നിന് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്നും തുടക്കം കുറിക്കും. കനത്ത ചൂട് പരിഗണിച്ച് പര്യടനം സമയം ക്രമീകരിച്ചിട്ടുണ്ടെന്ന് തമ്പാനൂർ രവി അറിയിച്ചു. രാവിലെ 8 മുതൽ 11.30 വരെയും ഉച്ചതിരിഞ്ഞ് 3.30 മുതൽ 9 വരെയുമാണ് സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനത്തിന്‍റെ സമയക്രമം. പൊതുയോഗങ്ങൾ, മൈക്ക് അനൗൺസ്‌മെന്‍റ്, കുടുംബയോഗങ്ങൾ, മാസ് സ്‌ക്വാഡ് വർക്കുകൾ തുടങ്ങിയവ ഏപ്രിൽ 10 മുതൽ ആരംഭിക്കും.

ചിട്ടയായ പ്രവർത്തനങ്ങളാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച പെരുമാറ്റ ചട്ടങ്ങൾക്ക് ലംഘിക്കാതിരിക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.