കേരളത്തില്‍ തെര്‍മല്‍ ക്യാമറ എത്തിച്ച് ശശി തരൂര്‍ എം.പി; ശരീര ഊഷ്മാവ്‌ കൂടുതലുള്ളവരെ കണ്ടെത്താം

Jaihind News Bureau
Saturday, May 2, 2020

 

ശരീര ഊഷ്മാവ് കൂടുതലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ ആന്‍ഡ് ഒപ്ടിക്കല്‍ ഇമേജിങ് ക്യാമറ കേരളത്തിലെത്തിച്ച് ശശി തരൂര്‍ എം.പി. ജനം കൂടുതലായി എത്തുന്ന ഇടങ്ങളില്‍ ശരീര ഊഷ്മാവ് കൂടിയവരെ കണ്ടെത്താന്‍ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് ക്യാമറ  ആംസ്റ്റര്‍ഡാമില്‍ നിന്നാണ് സംസ്ഥാനത്ത് എത്തിച്ചത്.  ഫേസ്ബുക്കിലൂടെ ശശി തരൂര്‍എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമുണ്ടാകാനിടയുള്ള യാത്രക്കാരുടെ തിരക്കം കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനുമുള്ള സംവിധാനത്തിന്റെ ആവശ്യകതയെപ്പറ്റി തിരുവനന്തപുരം  കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍  അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് എം.പി ഫണ്ടിലെ കുക വിനിയോഗിച്ച് ക്യാമറ സംസ്ഥാനത്തെത്തിച്ചത്.

എം.പി ഫണ്ട് മരവിപ്പിച്ചതോടെ കോര്‍പ്പറേറ്റ് കമ്പനികളുമായി സഹകരിച്ച് കൂടുതല്‍ ക്യാമറകള്‍ എത്തിക്കുമെന്നും അവ എയര്‍പോര്‍ട്ടിലും മെഡിക്കല്‍ കോളേജുകളിലും സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും തരൂര്‍ അറിയിച്ചു. തന്റെ പ്രാദേശിക ഫണ്ടുപയോഗിച്ച് വാങ്ങിയ കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളും തരൂര്‍ നേരത്തെ തലസ്ഥാനത്തെത്തിച്ചിരുന്നു.