കൊൽക്കത്ത : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശശി തരൂർ എംപി. ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്കായി ‘ആന്‍റി റോമിയോ സ്ക്വാഡ്’ രൂപീകരിക്കുമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശശി തരൂർ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഉത്തർപ്രദേശിൽ ദുർഭരണം നടത്തുന്ന യോഗി വിഡ്‌ഢിത്തരങ്ങൾക്ക് നിയമസാധുത നൽകുക മാത്രമാണ് ചെയ്തതെന്നും ഇപ്പോൾ ഗുണ്ടാരാജ് നടപ്പാക്കാൻ വേണ്ടി ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനാണ് അദ്ദേഹം ബംഗാളിലെ ജനങ്ങളോട് പറയുന്നതെന്നും തരൂർ ട്വീറ്റ് ചെയ്തു. യോഗിയുടെ പ്രസ്താവനയെ പരിഹസിച്ച് മറ്റുചില പ്രതിപക്ഷനേതാക്കളും രംഗത്തെത്തി.