ബിജെപി സർക്കാരിന് ‘അലൊഡോക്സഫോബിയ’ : വിമർശിക്കാന്‍ പുതിയ വാക്കുമായി ശശി തരൂർ

Jaihind Webdesk
Monday, December 13, 2021

ന്യൂഡല്‍ഹി :ബിജെപി സർക്കാരിനെ വിമർശിക്കാന്‍ ശശി തരൂർ എംപി ഉപയോഗിച്ച വാക്ക് ശ്രദ്ധേയമാകുന്നു. ‘അലൊഡോക്‌സഫോബിയ (Allodoxaphobia) എന്നാണ് അദ്ദേഹം ഉപയോഗിച്ച പുതിയ വാക്ക്. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹവും യുഎപിഎ കേസുകളും ചുമത്തുന്നത് അവിടുത്തെ നേതാക്കള്‍ക്ക് അലൊഡോക്‌സഫോബിയ ബാധിച്ചതിനാലാണ് എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.

അലൊഡോക്‌സഫോബിയ എന്നത് അര്‍ത്ഥമാക്കുന്നത് അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘Allo-വ്യത്യസ്തം, Doxo- അഭിപ്രായം, Phobos- ഭയം’