ഇന്ത്യ-ചൈന സംഘര്‍ഷം: മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു, ഭൂമി കൈയ്യേറ്റത്തില്‍ പ്രതികരിച്ചില്ല; വിമര്‍ശനവുമായി ശശി തരൂര്‍

 

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ചൈനക്കെതിരായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രം അവഗണിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു.

ചൈന അവർക്ക് വേണ്ട സമയത്ത് അതിർത്തിത്തർക്കം ഇന്ത്യക്കെതിരെ ആയുധമാക്കാൻ ഇടയുണ്ടെന്നും അതിനെ ചെറുക്കാൻ രാജ്യം സജ്ജരായിരിക്കണം എന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോർട്ട്‌ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പാർലമെൻറിൽ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും ശശി തരൂർ പറഞ്ഞു.

തരൂർ അധ്യക്ഷനായ സമിതി ഇന്ത്യ -ചൈന അതിർത്തികൾ സന്ദർശിച്ച് 2018 സെപ്റ്റംബറിലാണ് റിപ്പോർട്ട്‌ പാർലമെൻറിൽ സമർപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി അതിർത്തിയിൽ ചൈന നിർമാണപ്രവർത്തനങ്ങൾ നടത്തിയത് സർക്കാർ കാണാതിരുന്നത് എന്തുകൊണ്ടാണെന്നും തരൂർ ചോദിച്ചു

Comments (0)
Add Comment