അടുത്ത മല്‍സരം മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ ചുമതലയേല്‍ക്കും. മലയാളികള്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും സന്തോഷം തരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയറായിട്ടാണ് ടീമിന് വേണ്ടി മല്‍സരിച്ചത്.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് സഞ്ജുവിന് വിരലിന് പരിക്കേല്‍ക്കുന്നത്. പരിക്ക് മാറിയെങ്കിലും കഴിഞ്ഞ ഐപിഎല്‍ മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറാകാനുള്ള അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ‘ സെന്റര്‍ ഓഫ് എക്‌സലന്‍സി’ില്‍ എത്തി പരിശോധനകള്‍ക്ക് ശേഷം ബിസിസിഐ അനുമതി നല്‍കുകയായിരുന്നു.
ശനിയാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മല്‍സരം. പഞ്ചാബില്‍ നടക്കുന്ന മല്‍സരത്തില്‍ വിക്കറ്റ് കീപ്പറായും ടീം ക്യാപ്റ്റനായും സഞ്ജു മല്‍സരിക്കും.