സഞ്ജു വി സാംസണ്‍ വിവാഹിതനായി

Jaihind Webdesk
Saturday, December 22, 2018

Sanju-V-Samson

ക്രിക്കറ്റ് താരം സഞ്ജുവിന് പ്രണയസാക്ഷാത്കാരം. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം സഗപാഠിയായ ചാരുലതയ്ക്ക് സഞ്ജു വരണമാല്യം ചാര്‍ത്തി. തിരുവനന്തപുരം സ്വദേശിനിയാണ് ചാരുലത. സഞ്ജുവിന്‍റെ കോളേജ് പ്രണയമാണ് ഇതോടെ സഫലമായത്.

ഡൽഹി പൊലീസിലെ മുൻ ഫുട്ബോൾ താരം കൂടിയായിരുന്ന സാംസൺ വിശ്വനാഥിന്‍റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാറിന്‍റെയും രാജശ്രീയുടെയും മകളാണ് ചാരുലത.

Sanju V Samson