ഹൈദരാബാദില്‍ താണ്ഡവമാടി സഞ്ജു സാംസണ്‍; ബംഗ്ലാദേശിനെതിരെ 40 പന്തില്‍ സെഞ്ചുറി

Jaihind Webdesk
Saturday, October 12, 2024


ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു പുറത്തായി. 8 സിക്‌സറും 11 ഫോറും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ നേട്ടം.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 75 റണ്‍സ് നേടി പുറത്തായി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷദീപിന് പകരം രവി ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്. ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് തൂത്തുവാരാം.