സഞ്ജിത്തിന്‍റെ കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

Jaihind Webdesk
Monday, November 22, 2021

 

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നും അന്വേഷണ സംഘം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45 നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി എസ്.ഡി.പി.ഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. അഞ്ച് പേരാണ് സഞ്ജിത്തിന്‍റെ കൊലപാതകവുമായി പ്രതിപ്പട്ടികയിലുള്ളത്.