‘രാഹുല്‍ പ്രധാനമന്ത്രിയാകും, ജനങ്ങളുടെ തിരഞ്ഞെടുപ്പാണത്’; എക്സിറ്റ് പോള്‍ തള്ളി ശിവസേന നേതാവ് സഞ്ജയ് റാവത്ത്

Jaihind Webdesk
Sunday, June 2, 2024

മുംബൈ: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. ഗോദി മീഡിയകളുടെ എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കൊണ്ടാണ് ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. അടുത്ത പ്രധാനമന്ത്രി ഇന്ത്യാ ബ്ലോക്കിൽ നിന്നായിരിക്കുമെന്നും ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണെന്നും അദ്ദേഹം പറഞ്ഞു.