ദുബായ് : ഹിന്ദി സൂപ്പര്‍താരം സഞ്ജയ് ദത്ത് പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ദുബായിലെത്തി സ്വന്തം സിനിമയുടെ ഗള്‍ഫ് റിലീസ് നടത്തി മടങ്ങി. സഞ്ജയ് ദത്തിന്‍റെ സ്വന്തം സിനിമാ നിര്‍മാണ കമ്പനിയുടെ ബാനറില്‍, നായകനായി അഭിനയിച്ച, പുതിയ സിനിമയായ “പ്രസ്ഥാന”ത്തിന്‍റെ ലോഞ്ചിനോട് അനുബന്ധിച്ചാണിത്. ഇപ്രകാരം പ്രത്യേക വിമാനത്തില്‍ മൂന്ന് മണിക്കൂറിനായി 35 ലക്ഷം മുടക്കിയാണ് പറന്നിറങ്ങിയത്.
ദുബായില്‍ നിരവധി ബോളിവുഡ് സിനിമകളുടെ ഗള്‍ഫ് ലോഞ്ച് നടക്കാറുണ്ടെങ്കിലും, ഇത്തരത്തില്‍, സിനിമാ ലോഞ്ചിന് മാത്രമായി ഒരു സൂപ്പര്‍താരം, മൂന്ന് മണിക്കൂര്‍ നേരത്തേയ്ക്ക്, വിമാനം ചാര്‍ട്ട് ചെയ്ത് എത്തുന്നത് അപൂര്‍വമാണ്. ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണിലെ, പ്രൈവറ്റ് വിമാനത്താവളത്തിലാണ് സഞ്ജയ് ദത്തും സംഘവും വന്നിറങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം മാത്രമുള്ള ഈ യാത്രയ്ക്ക് , 35 ലക്ഷം ഇന്ത്യന്‍ രൂപയാണ് സാമ്പത്തിക ചെലവെന്ന് പറയപ്പെടുന്നു.
താന്‍ ദുബായിയുടെ പ്രത്യേകിച്ച് യുഎഇയുടെ വലിയ ആരാധാകനാണ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദാണ് തന്‍റെ ഇഷ്ട ഭരണാധികാരിയെയും സഞ്ജയ് ദത്ത് , പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെ സദസ്സ് ഈ പ്രഖ്യാപനത്തെ വരവേറ്റു. യുഎഇയിലെ തന്‍റെ പഴയകാല ഓര്‍മ്മകളും അദേഹം പങ്കുവെച്ചു. ഇതിനിടെ, പ്രസ്ഥാനം എന്ന പുതിയ സിനിമയുടെ ഏറ്റവും മികച്ച ആകര്‍ഷണം എന്താണ് എന്ന, അറബ് മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തോട് , ഈ സിനിമ , ഹിന്ദി ഭാഷയിലാണ് എന്ന, മറുപടിയാണ് ദത്ത് പറഞ്ഞത്. ചുരുക്കത്തില്‍, ഹിന്ദി ഭാഷയെ പറയാതെ പറഞ്ഞ് , പ്രമോട്ട് ചെയ്യുന്നതായിരുന്നു അദേഹത്തിന്‍റെ വാക്കുകള്‍. അതേസമയം, രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഈ സിനിമയില്‍, തനിക്ക് ഏതെങ്കിലും രാഷ്ട്രീയ നേതാവ് പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍, അത്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെും സഞ്ജയ് ദത്ത് ആവര്‍ത്തിച്ച് പറഞ്ഞു.
ഇതിനിടെ, ബോളിവുഡിലെ തന്‍റെ, ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി എക്കാലത്തും അറിയപ്പെടുന്ന ഖല്‍നായക് എന്ന 1993 ലെ സിനിമയുടെ രണ്ടാം ഭാഗവും, മുന്നാ ഭായ് എം ബി ബി എസ് എന്ന സിനിമയുടെ മൂന്നാം ഭാഗവും ഉടന്‍ പ്രതീക്ഷിക്കാമെന്നും അദേഹം പറഞ്ഞു.
https://www.facebook.com/jaihindtvmiddleeast/videos/2445523638815991/