അതീവ ഗ്ലാമറസ് ലുക്കില്‍ സാനിയ; വീഡിയോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

Jaihind Webdesk
Wednesday, December 6, 2023


മലയാളത്തിന്റെ യുവതാരനിരയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാനിയ ഇയ്യപ്പന്‍. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ ഒരു പരസ്യവുമായി ബന്ധപ്പെട്ട സാനിയയുടെ വിഡിയോ ആണ് വൈറലാവുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് വിഡിയോയില്‍ സാനിയ പ്രത്യക്ഷപ്പെടുന്നത്. ഡീപ് വി നെക്കിലുള്ള ലോങ് ഗൗണ്‍ ആണ് താരത്തിന്റെ വേഷം. ഹൈ സ്ലിറ്റോടു കൂടിയ വേഷം അതീവ ഗ്ലാമറസ് ആണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനങ്ങളുമായി എത്തുന്നത്. താരത്തിന്റെ വേഷം ആണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഇതിന് കീറാത്ത വസ്ത്രം വാങ്ങി കൊടുക്കാന്‍ ആരുമില്ലേഎന്നായിരുന്നു ഒരാളുടെ കമന്റ്. കൊച്ചിന്റെ പഴയ അളവ് വെച്ചു തയ്യല്‍ക്കാരി തയ്ച്ചു കൊടുത്തതാ, തയ്യല്‍ക്കാരിക്കു തെറ്റി എന്നാണ് മറ്റൊരാള്‍ കുറിക്കുന്നത്. ഇവള്‍് വെല്‍ഡിംഗ് വര്‍ക്‌ഷോപ്പിന്റെ വാതില്‍ക്കല്‍ കൂടിയാണോ പോകുന്നത് ? ഇത്രയും ലൈറ്റ് അടിക്കാന്‍- എന്നായിരുന്നു ഒരാള്‍ കുറിച്ചത്. അതേസമയം, സാനിയയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ എത്തുന്നുണ്ട്.